28നും 29നും ബാങ്ക് പണിമുടക്ക്

Advertisement

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന സമരത്തിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും.

സമരത്തിൽ പങ്കെടുക്കുമെന്ന് ആൾ കേരള ബാങ്ക് എംപ്ളോയിസ് അസോസിയേഷൻ അറിയിച്ചു.

ബാങ്ക് സ്വകാര്യവത്കരണം, പുറം കരാർ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വർദ്ധിപ്പിക്കുക, കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് സെക്രട്ടറി ബി. രാംപ്രകാശ് അറിയിച്ചു.

28, 29 തീയതികളിൽ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിലാണ് ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ് സമരം നടത്തുന്നത്.