യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർപഠന വിഷയം കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിൽ

Advertisement

ന്യൂഡൽഹി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർപഠന വിഷയം കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ. തുടർപഠന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കും.

വിദ്യാർത്ഥികളുടെ നിവേദനം സർക്കാരിന് മുന്നിലുണ്ട്. യുക്രൈനിൽ നിന്ന് 22,500 ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്ത് തിരികെ എത്തിച്ചുവെന്നും എ.ജി അറിയിച്ചു. കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയതോടെ യുക്രൈൻ രക്ഷാദൗത്യം സംബന്ധിച്ച പൊതുതാൽപര്യഹർജി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കി.

Advertisement