ബിഎസ് – 6 വാഹനങ്ങളുടെ രജിസ്ട്രേഷന് അനുമതി നൽകി സുപ്രീംകോടതി

Advertisement

ന്യൂഡൽഹി: ബിഎസ് – 6 വാഹനങ്ങളുടെ രജിസ്ട്രേഷന് അനുമതി നൽകിയിരിക്കുകയാണ് സുപ്രീംകോടതി. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു , ബിആർ ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

പൊതുഗതാഗതത്തിനും അടിയന്തരാവശ്യങ്ങൾക്കുമായി ബിഎസ് -6 വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനാണ് ബെഞ്ച് അനുമതി നൽകിയിരിക്കുന്നത്. ബിഎസ്-6 ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എംസി മെഹ്ത നൽകിയ അപേക്ഷയിലായിരുന്നു ഉത്തരവ് വന്നത്.

Advertisement