ന്യൂഡൽഹി: മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.ട്വിറ്ററിലൂടെയാണ് മാധ്യമ വാർത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തിയത്.
മാസ്‌ക് ധരിക്കലിലും കൈകൾ വൃത്തിയാക്കലിലും ഉൾപ്പെടെ ഇളവുകൾ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു.പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിലും,ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും കേസ് എടുക്കേണ്ടെന്നും കേന്ദ്ര നിർദേശമുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
എന്നാൽ മാസ്‌ക് ധരിക്കേണ്ട എന്നല്ല ഇതിനർഥം എന്നാണ് കേന്ദ്രം ഇപ്പോൾ വിശദീകരിച്ചിരിക്കുന്നത്.മാസ്‌ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം പറയുന്നു. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണം. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.