സൈന്യത്തിൽ വിവിധ ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ ആറ്

Advertisement

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിലെ നിരവധി ഒഴിവുകളിലേക്ക് താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy(dot)nic(dot)in-ൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്‌, അവിവാഹിതരായ പുരുഷൻമാർ, സ്ത്രീകൾ, എൻജിനീയറിംഗ് ബിരുദധാരികൾ, ഷോർട് സർവീസ് കമ്മീഷൻ (Short Service Commission – SSC) അനുവദിക്കുന്നതിനായി മരണമടഞ്ഞ ഇന്ത്യൻ സായുധ സേനയിലെ വിധവകൾ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സ് 2022 ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അകാഡമിയിൽ (OTA) ആരംഭിക്കും.

ഒഴിവ് വിശദാംശങ്ങൾ

എസ്‌എസ്‌സി ടെക് (SSC – Tech) – 175
എസ്‌എസ്‌സിഡബ്ള്യു ടെക് (SSCW – Tech) – 14
ഡിഫൻസ് പേഴ്‌സനൽ വിധവകൾക്ക് – രണ്ട് (എസ്‌എസ്‌സിഡബ്ല്യു ടെക് – ഒന്ന്, എസ്‌എസ്‌സിഡബ്ല്യു – നോൺ ടെക്, യുപിഎസ്‌സി ഇതര – ഒന്ന്)

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകർ ആവശ്യമായ എൻജിനീയറിംഗ് ഡിഗ്രി കോഴ്‌സ് പാസായിരിക്കണം അല്ലെങ്കിൽ കോഴ്‌സിന്റെ അവസാന വർഷത്തിലായിരിക്കണം.

പ്രായപരിധി

എസ്‌എസ്‌സി ടെക്, എസ്‌എസ്‌സിഡബ്ള്യു ടെക് – 2022 ഒക്ടോബർ ഒന്നിന് 20 – 27 വയസ് വരെ.
ഡിഫൻസ് പേഴ്‌സണലിലെ വിധവകൾക്ക്: 2022 ഒക്ടോബർ ഒന്നിന് പരമാവധി 35 വയസ്.

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർഥികൾ joinindianarmy(dot)nic(dot)in വഴി ഓൺലൈനായി മാത്രം അപേക്ഷിച്ചാൽ മതിയാകും. അവസാന ദിവസം ഓൺലൈൻ അപേക്ഷ അവസാനിച്ച്‌ 30 മിനിറ്റിന് ശേഷം, റോൾ നമ്പർ അടങ്ങിയ അപേക്ഷയുടെ രണ്ട് പകർപുകൾ എടുക്കണം.

അവസാന തീയതി

അപേക്ഷിക്കാനുള്ള അവസാന തീയതി – ഏപ്രിൽ ആറ് ഉച്ചയ്ക്ക് മൂന്ന് മണി.