ന്യൂഡൽഹി :വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. സ്‌കൂളുകളിലും കോളജുകളിലും പരീക്ഷകൾ അടുത്താഴ്ച ആരംഭിക്കാനിരിക്കെ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു
വിഷയം കൂടുതൽ പ്രക്ഷുബ്ദ്ധമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഹർജിക്കാരുടെ അഭിഭാഷകനോട് നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്ന് ഹർജിക്കാർ പറയുന്നു