വലിച്ച് പോലീസ് ജീപ്പിൽ കയറ്റാൻ നോക്കി; എംപിമാരാണെന്ന് പറഞ്ഞിട്ടും കേട്ടില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ

Advertisement

ന്യൂഡൽഹി :പാർലമെന്റ് മാർച്ചിനിടെ പോലീസിൽ നിന്നും കടുത്ത രീതിയിലുള്ള ഇടപെടലാണുണ്ടായതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പോലീസ് ചില എംപിമാരെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. പ്രകോപനമുണ്ടാക്കാനായി മനപ്പൂർവം പോലീസ് തടയുകയായിരുന്നു. എംപിമാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഞങ്ങളുടെ പരാതി സ്പീക്കർക്ക് രേഖാമൂലം നൽകിയെന്നും ഉണ്ണിത്താൻ പറഞ്ഞു

ധർണ അവസാനിച്ച് മുദ്രവാക്യം വിളിച്ച് ഗാന്ധി പ്രതിമയുടെ അടുത്തേക്ക് പോകുമ്പോഴാണ് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞത്. അപ്പോൾ തർക്കമുണ്ടായി. ബാരിക്കേഡ് നീക്കി മുന്നോട്ടുപോകാൻ നിന്ന എംപിമാരെ പോലീസ് ആക്രമിക്കുകയാണ് ചെയ്തത്. ഞങ്ങൾ എംപിമാരാണെന്നും പാർലമെന്റിലേക്ക് പോകാനാണ് വരുന്നതെന്നും പറഞ്ഞിട്ടും പോലീസ് കേൾക്കാൻ കൂട്ടാക്കിയില്ല
എംപിമാരെ ബലം പ്രയോഗിച്ച് വലിച്ച് പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. വനിതാ അംഗമായ രമ്യാ ഹരിദാസിനെ പോലും ആക്രമിക്കാൻ ശ്രമിച്ചു. വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
 

Advertisement