ഇന്ദ്രപ്രസ്ഥ വാഴ്‌സിറ്റിയിൽ ഡിഗ്രി, പിജി, പിഎച്ച്‌ഡി പ്രവേശനം; വാഴ്‌സിറ്റിതല പൊതുപ്രവേശന പരീക്ഷയിലൂടെ നിരവധി കോഴ്‌സുകളിൽ പ്രവേശനം

Advertisement

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റി 2022-23 വർഷം നടത്തുന്ന റഗുലർ ഡിഗ്രി, പിജി, പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

പ്രവേശന വിജ്ഞാപനവും അഡ്മിഷൻ ബ്രോഷറും https://ipu.admissions.nic.in ൽ ലഭ്യമാണ്.

ദേശീയതല പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകുന്ന കോഴ്‌സുകൾ ഇവയാണ്-ബിടെക് (കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എൻജിനീയിറിങ്, സിവിൽ, മെക്കാനിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മേഷ്യൻ ലേണിങ്, ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ഓട്ടോമേഷൻ ആന്റ് റോബോട്ടിക്‌സ് മുതലായവ). ജെഇഇ മെയിൻ പേപ്പർ ഒന്നിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.

ബിഎ എൽഎൽബി/ബിബിഎ എൽഎൽബി. പ്രവേശന മാർഗ്ഗം-ക്ലാറ്റ് യുജി 2022, എൽഎൽഎം-ക്ലാറ്റ്-പിജി 2022 വഴിയാണ് അഡ്മിഷൻ. പിജി ആയുർവേദം-പ്രവേശനം എഐഎപിജിഇടി-2022 വഴി.

എംബിഎ(ജനറൽ ഇന്റർനാഷണൽ ബിസിനസ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് ഫിനാൻഷ്യൽ അനാലിസിസ് ആന്റ് അനലിറ്റിക്‌സ്). പ്രവേശനം ഐഐഎം ക്യാറ്റ് 2021/സിമാറ്റ്-2022/സിഇടി 2022 വഴിയാണ്.

എംടെക്-പ്രവേശനം ഗേറ്റ്/സിഇടി 2022 വഴിയാണ്. ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്)-യുസീഡ്/എൻഐഡി ഡാറ്റ്/നാറ്റാ/നിഫ്റ്റ് അഡ്മിഷൻ ടെസ്റ്റ്/സിഇടി-2022 ൽ യോഗ്യത നേടുന്നവർക്കാണ് പ്രവേശനം.

എംഡെസ്-പ്രവേശനം സീഡ്-2022/സിഇടി 2022 അടിസ്ഥാനത്തിൽ. എംബിബിഎസ്, ബിഎച്ച്‌എംഎസ്, ബിഎഎംഎസ്, ബിഎസ്‌സി നഴ്‌സിങ് (ഓണേഴ്‌സ്)-പ്രവേശനം നീറ്റ്-യുജി 2022 യോഗ്യതയുടെ അടിസ്ഥാനത്തിൽ. എംസിഎ പ്രവശനം നിംസെറ്റ് 2022/സിഇടി അടിസ്ഥാനത്തിലാണ്. ബിആർക് പ്രവേശനത്തിന് നാറ്റാ 2022 ൽ യോഗ്യത നേടണം.

വാഴ്‌സിറ്റിയുടെ പൊതുപ്രവേശന പരീക്ഷയുടെ (സിഇടി-2022) അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകുന്ന കോഴ്‌സുകൾ ഇവയാണ്-എംടെക് (കമ്ബ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ബയോടെക്‌നോളജി, കെമിക്കൽ എൻജിനീയറിങ്, റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷൻ), എംസിഎ/എംഎ (എംസി)/എംപിടി/എംഒടി/എംപിഒ/എംഎ (ഇംഗ്ലീഷ്), എംഎഡ്, എംഎഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസൈൻ ലിമിറ്റഡ്), എംഎസ്‌സി (ബയോഡൈവേഴ്‌സിറ്റി ആന്റ് കൺസർവേഷൻ, നാച്വറൽ റിസോഴ്‌സ് മാനേജ്‌മെന്റ്, യോഗ, നഴ്‌സിങ് മെഡിസിനൽ കെമിസ്ട്രി, ഡ്രഗ് ഡിസൈൻ, പാക്കേജിങ് ടെക്‌നോളജി), എംഎ ഇക്കണോമിക്‌സ്, മാസ്റ്റർ ഓഫ് ഡിസൈൻ (ഇൻഡസ്ട്രിയൽ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ), ബിസിഎ, ബിഎസ്‌സി (യോഗ, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, മെഡിക്കൽ ഇമേജിങ് ടെക്‌നോളജി, മെഡിക്കൽ ടെക്‌നോളജി ആന്റ് റേഡിയോതെറാപ്പി, നഴ്‌സിങ് (പോസ്റ്റ് ബേസിക്), ബിഎഡ്, ബിപിറ്റി, ബിഒറ്റി, ബിപിഒ, ബിഎഎസ്‌എൽപി, ബിഎ (ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ), ബിബിഎ, ബിഎച്ച്‌എംസിടി, ലാറ്ററൽ എൻട്രി ബിടെക്, ബിടെക് (ബയോടെക്), ബിഫാർമ, ബികോം (ഓണേഴ്‌സ്), ബിഎഡ് (സ്‌പെഷ്യൽ), ബിഎ (ഇംഗ്ലീഷ്, ഇക്കണോമിക്‌സ്) (ഓണേഴ്‌സ്), ബി. ഡിസൈൻ.

എംഫിൽ (ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക്ക്. പിഎച്ച്‌ഡി (ഐടി/സിഎസ്‌ഇ/സിഎ/ഇസിഇ/മെക്കാനിക്കൽ ആന്റ് ഓട്ടോമേഷൻ എൻജിനീയറിങ്, മാനേജ്‌മെന്റ്, കെമിക്കൽ ടെക്‌നോളജി, ബയോടെക്‌നോളജി, എൻവയോൺമെന്റൽ സയൻസസ്, മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, ഇംഗ്ലീഷ്, സോഷ്യോളജി, ലോ ആന്റ് ലീഗൽ സ്റ്റഡീസ്, എഡ്യൂക്കേഷൻ, മെഡിക്കൽ സയൻസസ് (അനാട്ടമി), ഫിസിയോളജി, മൈക്രോബയോളജി, ഫോറൻസിക് മെഡിസിൻ ആന്റ് ടെക്‌നോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഫിസിയോതെറാപ്പി, പീഡിയാട്രിക്‌സ്, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി, അനസ്‌തേഷ്യോളജി ആന്റ് ക്രിട്ടിക്കൽ കെയർ, റേഡിയോ ഡെയ്‌നോസിസ്, എൻഡോക്രിനോളജി, പ്ലാസ്റ്റിക് ആന്റ് റീകൺസ്ട്രക്റ്റീവ് സർജറി, ഓർത്തോപേഡിക്‌സ്).

എൻട്രൻസില്ലാതെ യോഗ്യതാപരീക്ഷയുടെ മാർക്കടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന കോഴ്‌സുകളിൽ എംടെക്, എംആർക്, എംപ്ലാൻ, എംബിഎ മുതലായ കോഴ്‌സുകളും ഉൾപ്പെടും.

കോഴ്‌സുകളുടെ വിശദാംശങ്ങളും പ്രവേശന യോഗ്യതകളും സെലക്ഷൻ നടപടിക്രമങ്ങളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദ്ദേശങ്ങളുമെല്ലാം അഡ്മിഷൻ ബ്രോഷറിലുണ്ട്. എംബിഎക്ക് മാർച്ച്‌ 31 വരെയും മറ്റെല്ലാ കോഴ്‌സുകൾക്കും ഏപ്രിൽ 30 വരെയും ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും.

Advertisement