അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാം

Advertisement

ന്യൂഡൽഹി:സിവിൽ സർവിസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐ.പി.എസിന് അപേക്ഷിക്കാൻ അനുമതി നൽകികൊണ്ട് സുപ്രിംകോടതി ഇടക്കാല ഉത്തരവിറക്കി.

ഐപിഎസിന് പുറമേ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന (IRPFS) ഡൽഹി, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷ്വദീപ് പൊലീസ് സേന (DANIPS) എന്നിവയിലേക്ക് അപേക്ഷിക്കാനും അനുമതിയുണ്ട്. സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ.

ഏപ്രിൽ ഒന്നിന് നാല് മണിവരെ ഡൽഹിയിലെ യു പി എസ് സി ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. സന്നദ്ധ സംഘടനായ നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദ റൈറ്റ്‌സ് ഓഫ് ദി ഡിസബിൾഡ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, അഭയ് എസ്. ഓക എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

Advertisement