പാരസെറ്റമോളിനും വിലയുയരുന്നു; ഏപ്രിൽ ഒന്ന് മുതൽ പാരസെറ്റമോളിന് 10 ശതമാനം വില കൂടും; 800 മരുന്നുകൾക്ക് പുതിയ നിരക്ക്

Advertisement

ന്യൂഡൽഹി: പാരസെറ്റമോളിനും ഒടുവിൽ വിലയുയരാൻ പോവുകയാണ്. ഏപ്രിൽ ഒന്ന് മുതൽ പാരസെറ്റമോളിന് വില കൂടുമെന്ന് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വ്യക്തമാക്കി.

പരമാവധി രണ്ട് രൂപവരെയായിരുന്നു ഇതിന് മുൻപ് പാരസെറ്റമോളിന്റെ വില. 10 ശതമാനം വില ഉയർത്താനാണ് തീരുമാനം.

പാരസെറ്റമോൾ കൂടാതെ അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വർധിക്കാൻ പോകുന്നത്. പനി, അലർജി, ഹൃദ്രോഗം, ത്വക്​രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന മരുന്നുകളാണിവ.

‘കേന്ദ്ര ധനകാര്യ ഉപദേശകന്റെ ഓഫിസിൽനിന്ന് ലഭിച്ച 2021ലെ മൊത്തവിലസൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്’- നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിലയിൽനിന്ന് 10.7 ശതമാനം വളർച്ചയോടെ പുതുക്കിയ വിലനിർണയം നടത്തിയതായി നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.