തപാൽ വകുപ്പ് പുതിയ പാർസൽ പാക്കേജിങ് മാനദണ്ഡങ്ങൾ നിശ്ചയിച്ചു

Advertisement

ന്യൂഡൽഹി: പാർസലുകൾ സുഗമവും സുരക്ഷിതവുമായി അയയ്ക്കുന്നതിന് വേണ്ടി തപാൽ വകുപ്പ് പുതിയ പാർസൽ പാക്കേജിങ് മാനദണ്ഡങ്ങൾ നിശ്ചയിച്ചതായി ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു.

2022 ഏപ്രിൽ ഒന്ന് മുതൽ തുണിയിൽ പായ്ക്ക് ചെയ്തു കൊണ്ട് വരുന്ന പാർസലുകൾ തപാൽ കൗണ്ടറുകളിൽ സ്വീകരിക്കില്ല. ഈ പാർസലുകൾ കാർഡ്‌ബോർഡ് പെട്ടികളിലോ പേപ്പർ/പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞോ മാത്രമേ തപാൽ ഓഫീസുകളിൽ സ്വീകരിക്കുകയുള്ളൂ.

തപാൽ പാർസലുകൾ പായ്ക്ക് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ www.indiapost.gov.in , www.keralapost.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.

Advertisement