ന്യൂഡൽഹി: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ തന്റെ ഓർമ ശക്തിയുടെ മികവ് കൊണ്ട് വിസ്മയം ആയിരിക്കുകയാണ് മലയാളിയായ ഒരു കൊച്ചു മിടുക്കൻ.
രണ്ട് വയസുകാരനായ സിദ്ധാർഥ് രാജേഷ് അഞ്ച് മിനിറ്റ് 38 സെക്കൻഡിനുള്ളിൽ 120 മൃഗങ്ങൾ, അവയുടെ കുഞ്ഞുങ്ങൾ, ആവാസ വ്യവസ്ഥ എന്നിവ ഓർത്തു പറഞ്ഞു കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
വിവിധ രാജ്യങ്ങളുടെ പതാകകളും,നാൽപതോളം സാധാരണ മൃഗങ്ങളുടെ ശാസ്ത്രീയനാമവും അനായാസമായി ഓർമിച്ചെടുക്കാൻ കഴിയുന്ന ഈ കൊച്ചു മിടുക്കന് വിവിധതരം ദിനോസറുകളുടെ വർഗങ്ങളും തിരിച്ച് അറിയാൻ കഴിയും.
ഓൾ ഇന്ത്യ ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സിംഗ് ഓഫീസറും,ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ട്രഷറരുമായി ജോലി ചെയ്യുന്ന രാജേഷിന്റെയും റാം മനോഹർ ലോഹിയ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസറായി ജോലി ചെയ്യുന്ന ശ്രീലക്ഷ്മിയുടെയും മകനാണ് സിദ്ധാർഥ് രാജേഷ്.