അഖിലേഷിന് ഷേക്ക് ഹാൻഡ് നൽകി, തോളിൽ തട്ടി യോഗി; യുപി നിയമസഭ സൗഹൃദ വേദി ആയപ്പോൾ

Advertisement

ലക്നൗ: കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൽ ബിജെപിയും സമാജ് വാദി പാർട്ടിയും പരസ്പരം ഉന്നയിച്ചത്. യോഗിയും അഖിലേഷും തെരഞ്ഞെടുപ്പ് വേദികളിൽ എതിർ വിഭാഗത്തിനെതിരെ കത്തിക്കയറിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം സൗഹൃദത്തിന്റെ വേദിയായി മാറുകയാണ് യുപി നിയമസഭ. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവും പരസ്പരം കണ്ടുമുട്ടുന്ന രംഗമാണ് ശ്രദ്ധേയമായത്. യോഗിയെ നിയമസഭയിലേക്ക് ചിരിച്ചുകൊണ്ടാണ് അഖിലേഷ് സ്വീകരിക്കുന്നത്. അഖിലേഷിന്റെ അടുത്ത് എത്തിയ യോഗി ആദ്യം ഹസ്ത ദാനം നൽകുകയും പിന്നീട് അഖിലേഷിന്റെ തോളിൽ തട്ടി സൗഹൃദം പങ്കിടുകയും ചെയ്യുന്നു. എ എൻ ഐ ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്