ഫാഷൻ വീക്കിലെ താരമായി ആം ആദ്മിയുടെ എംപി രാഘവ് ചദ്ദ; റാംപ് വാക്ക് നടത്തുന്നത് ആദ്യമായി

Advertisement

മുംബൈ : ലാക്മെ ഫാഷൻ വീക്ക് 2022 ഷോയിലെ താരമായി ആം ആദ്മി പാർട്ടിയുടെ യുവ എംപിയും നടനുമായ രാഘവ് ഛദ്ദ.

ബോളിവുഡ് താരം അപർശക്തി ഖുറാനയ്‌ക്കൊപ്പമാണ് അദ്ദേഹം റാംപ് വാക്ക് നടത്തിയത്. രാഘവ് ഛദ്ദയുടെ അമ്മാവനും ഡിസൈനറുമായയ പവൻ സച്ച്‌ദേവയ്ക്കായാണ് അദ്ദേഹം റാംപിലേക്ക് എത്തിയത്.

ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ റാംപ് വാക്ക് കൂടിയാണ്. കറുത്ത ലെതർ ജാക്കറ്റും പാന്റ്സും ഓറഞ്ച് ബെൽറ്റുമാണ് രാഘവ് ധരിച്ചിരുന്നത്. അദ്ദേഹത്തിന്റെ റാംപ് വാക്ക് ഇതിനോടകം തന്നെ നിരവധി പേരാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വച്ചത്.
ആം ആദ്മിയുടെ മുൻനിര നേതാക്കളിൽ ഒരാളായ ഛദ്ദയെ അടുത്തിടെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് പാർട്ടി നാമനിർദേശം ചെയ്തിരുന്നു. ഛദ്ദയും മറ്റ് നാല് എഎപി നേതാക്കളും ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.