മുംബൈ: അഞ്ചാമത് വാർഷിക സ്‌മാർട്ടപ്പ് പരിവർത്തൻ ഗ്രാന്റ്സ് 2022 വിജയികളെ പ്രഖ്യാപിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്ക്.
പരിസ്ഥിതി, ആരോഗ്യ സംരക്ഷണ മേഖലകൾ, ലിംഗ വൈവിധ്യം എന്നീ മേഖലകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച 85 പുതിയ സ്റ്റാർട്ടപ്പുകൾക്കാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഗ്രാന്റുകൾ നൽകിയത്.
സമൂഹത്തിലും പരിസ്ഥിതിയിലും സുസ്ഥിരമായ മാറ്റം കൊണ്ടുവരുന്നതിന് യുണീക്കായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കാൻ ഈ ഗ്രാന്റുകൾ ലക്ഷ്യമിടുന്നു. ബാങ്കിന്റെ സാമൂഹിക സംരംഭങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്ന സിഎസ്‌ആർ പ്രോഗ്രാമായ #Parivartan-ന്റെ നേതൃത്വത്തിലാണ് ഈ ഗ്രാന്റുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.