നായകളുടെ യജമാനസ്നേഹം വളരെ പേരുകേട്ടതാണ്.തന്റെ യജമാനനെ സംരക്ഷിക്കുന്നതിനു വേണ്ടി ചിലപ്പോൾ ഏത് അപകടത്തിലേക്കും അവ എടുത്തുചാടി എന്നിരിക്കും. അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.
വീഡിയോയിൽ ഒരു ജർമൻ ഷെപ്പേർഡ് ഒരു കുഞ്ഞ് ഒരു കുളത്തിലേക്ക് വീഴാതെ തടയുകയാണ്. ഈ വീഡിയോയിൽ, രണ്ട് കുട്ടികൾ വീട്ടുമുറ്റത്ത് കളിക്കുന്നതും ഒരു ജർമ്മൻ ഷെപ്പേർഡ് അത് നോക്കിയിരിക്കുന്നതും കാണാം. കളിക്കുന്നതിനിടയിൽ അവരുടെ പന്ത് അബദ്ധത്തിൽ ഒരു മത്സ്യക്കുളത്തിൽ വീഴുകയാണ്. പെൺകുട്ടി പന്ത് എടുക്കാൻ മുതിർന്ന ഒരാളെയോ അവളുടെ അമ്മയെയോ വിളിക്കാൻ വീടിനുള്ളിലേക്ക് ഓടുന്നു.
എന്നാൽ, ആൺകുട്ടി കുളത്തിലേക്ക് പോയി പന്തെടുക്കാൻ ശ്രമിക്കുന്നു. ആൺകുട്ടി കുളത്തിൽ വീഴുമെന്ന് മനസ്സിലാക്കി, നായ അവന്റെ അടുത്തേക്ക് പാഞ്ഞു. കുട്ടി കുളത്തിനുള്ളിൽ വീഴാതിരിക്കാൻ മിടുക്കനായ നായ കുട്ടിയുടെ ടീ ഷർട്ടിൽ കടിച്ചു പിടിച്ച് പിന്നിലേക്ക് വലിക്കുന്നു.
നായ പിന്നീട് കുളത്തിൽ നിന്ന് പന്ത് പുറത്തെടുക്കുന്ന ഒരു വല എടുക്കാൻ ഓടുന്നു. വല ഉപയോഗിച്ച് അത് പന്തെടുക്കുന്നതും കാണാം.ആശ്ചര്യപ്പെട്ട കൊച്ചുകുട്ടി തന്റെ നായയുടെ തലയിൽ തട്ടുകയും തന്റെ കളിപ്പാട്ടം തിരികെ കൊണ്ടുവരാൻ പോകുന്ന നായയെ നോക്കുകയും ചെയ്യുന്നു.
കുട്ടിയോടുള്ള നായയുടെ കരുതലും ഏറ്റവും പ്രധാനമായി അവന്റെ ബുദ്ധിയുമാണ് ഇന്റർനെറ്റിൽ ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്. നിരവധിപ്പേരാണ് പല സാമൂഹികമാധ്യമങ്ങളിലൂടെയും ഈ വീഡിയോ കണ്ടത്. നായ മനുഷ്യരുടെ ഏറ്റവും അടുത്ത സുഹൃത്താണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ വീഡിയോ.