രോഗിയെ എലി കടിച്ചു; 2 ഡോക്ടർമാർക്ക് സസ്പെൻഷൻ

Advertisement

ഹൈദരാബാദ്: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രോഗിയെ എലി കടിച്ച സംഭവത്തിൽ രണ്ടു ഡോക്ടർമാർക്ക് സസ്പെൻഷൻ.

തെലങ്കാനയിലെ വാറങ്കൽ മഹാത്മാഗാന്ധി മെമോറിയൽ ഹോസ്പിറ്റലിലെ (എംജിഎംഎച്) റെസ്പിറേറ്ററി ഇന്റർമീഡിയറ്റ് കെയർ യൂനിറ്റിൽ (ആർഐസിയു) ചികിത്സയിലായിരുന്ന രോഗിയെ ആണ് എലി കടിച്ചതെന്നാണ് പരാതി.

38 കാരനായ ശ്രീനിവാസ് ആണ് പരാതിക്കാരൻ. ശ്വാസകോശ, കരൾ സംബന്ധമായ അസുഖങ്ങൾ ബാധിച്ച്‌ മാർച് 26 ന് ആണ് ശ്രീനിവാസിനെ റെസ്പിറേറ്ററി ഇന്റർമീഡിയറ്റ് കെയർ യൂനിറ്റിൽ പ്രവേശിപ്പിച്ചത്.

എലികൾ കടിച്ചതിനാൽ ശ്രീനിവാസിന്റെ കാലിലും കൈകളിലും നിരവധി മുറിവുകളുണ്ടായതായി വ്യാഴാഴ്ച അദ്ദേഹത്തിന്റെ അറ്റൻഡറും കുടുംബവും ആരോപിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ സർക്കാർ ആശുപത്രി സൂപ്രണ്ട് ബി ശ്രീനിവാസ് റാവുവിനെ സ്ഥലം മാറ്റുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.