ഇന്ത്യയിൽ ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ 162% വളർച്ച: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

Advertisement

ന്യൂഡൽഹി: ഇന്ത്യയിൽ ഈ വർഷം ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 162 ശതമാനം വളർച്ച ഉണ്ടായതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച ലോക്സഭയിൽ പറഞ്ഞു.
വർഷം തോറും ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വർധനവ് ഉണ്ടാകുന്നതായി സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി ഗഡ്കരി മറുപടി പറഞ്ഞു.

ഇലക്‌ട്രിക് വാഹന വിപണിയിൽ, ഇരുചക്രവാഹന വിൽപ്പന അഞ്ചിരട്ടിയിലേറെ വർധിച്ച്‌ 423 ശതമാനം വളർച്ചയും മുച്ചക്രവാഹനങ്ങളുടെയും നാലുചക്ര വാഹനങ്ങളുടെയും ബസുകളുടെയും വിൽപ്പന യഥാക്രമം 75 ശതമാനവും 238 ശതമാനവും 1250 ശതമാനവും വളർച്ചയും കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.

ഈ വർഷം മാർച്ച്‌ 13 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 1,742 ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാണെന്നും ആകെ 10,95,746 ഇലക്‌ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു. ലിഥിയം അയൺ ബാറ്ററികളുടെ 85 ശതമാനവും ഇന്ത്യയിലാണ് നിർമ്മിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.

Advertisement