കേന്ദ്ര സർവീസിൽ മൾട്ടിടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ) ഹവീൽദാർ തസ്തികകളിലെ ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‍സി) അപേക്ഷ ക്ഷണിച്ചു.
ഹവൽദാർ (CBIC, CBN) തസ്തികയിൽ 3603 ഒഴിവുകളുണ്ട്. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്തികയിൽ പതിനായിരത്തിലധികം ഒഴിവു പ്രതീക്ഷിക്കുന്നു. എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും.
കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണ്. ഗ്രൂപ്പ് സി തസ്‌തികയാണ്. കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് ഏപ്രിൽ 30വരെ ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്രസർക്കാർ ജോലി തേടുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്.വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം.
യോഗ്യത :
എസ്‌എസ്‌എൽസി ജയം (മെട്രിക്കുലേഷൻ)/തത്തുല്യം.
പ്രായം: 18–27. എസ്‌സി/എസ്ടി 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്.
എസ്‌സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. വയസ്സിളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
ഫീസ് :
അപേക്ഷ ഫീസ് 100 രൂപയാണ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടന്മാർ, വനിതകൾ എന്നിവർക്ക് ഫീസില്ല
തിരഞ്ഞെടുപ്പ് രീതി :
പൊതു എഴുത്തുപരീക്ഷ വഴി. രണ്ടു ഘട്ടമായാണ് എഴുത്തുപരീക്ഷ. പേപ്പർ-1 ഒബ്‌ജെക്‌ടീവ് മാതൃകയിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ 2021 ജൂലൈ 1 മുതൽ 20 വരെ. നെഗറ്റീവ് മാർക്കുണ്ട്. ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്കായി നവംബർ 21 നു ഡിസ്‌ക്രിപ്‌റ്റീവ് (പേപ്പർ–2) പരീക്ഷ നടത്തും. സിലബസ് വിശദാംശങ്ങൾക്കു വിജ്‌ഞാപനം കാണുക.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ :
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
എങ്ങനെ അപേക്ഷിക്കാം ?
www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർ റജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കുക. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക. ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. സെന്ററും കോഡും അപേക്ഷയി കൃത്യമായി രേഖപ്പെടുത്തണം. പരീക്ഷാ ഫീസ് മേയ് 2 വരെ ഓൺലൈനായി അടയ്ക്കാം. ചലാൻ ആണെങ്കിൽ മേയ് 3 നു മുൻപായി ജനറേറ്റ് ചെയ്യണം
ഹവൽദാർ തസ്തികയിലേക്കു ശാരീരികക്ഷമതാ പരീക്ഷ/ ശാരീരിക അളവെടുപ്പു പരീക്ഷ കൂടിയുണ്ട്. നടത്തം: പുരുഷൻ–15മിനിറ്റിൽ 1600 മീറ്റർ. സ്ത്രീ–20 മിനിറ്റിൽ 1 കിലോമീറ്റർ. സൈക്ലിങ്: പുരുഷൻ–30 മിനിറ്റിൽ 8 കിലോമീറ്റർസ്ത്രീ–25 മിനിറ്റിൽ 3 കിലോമീറ്റർ. ഉയരം: പുരുഷൻ–157.5 സെ.മീ. സ്ത്രീ–152 സെ.മീ. നെഞ്ചളവ്: പുരുഷൻ–76 സെ.മീ, 5 സെ.മീ വികാസം.