രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി പഠനങ്ങൾ

Advertisement

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ സാധാരണനിലയിലേക്ക് മടങ്ങുന്നതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഐഇ) പ്രതിമാസ ടൈംസീരിയസ് ഡാറ്റ.

2022 ഫെബ്രുവരിയിൽ ഇന്ത്യയിലെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 8.10 ശതമാനമായിരുന്നു. മാർച്ചയായപ്പോൾ ഇത് 7.6 ശതമാനമായും ഏപ്രിൽ രണ്ടിന് 7.5 ശതമാനമായും കുറഞ്ഞു, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനവും ഗ്രാമങ്ങളിൽ 7.1 ശതമാനവുമാണെന്ന് കണക്കുകൾ പറയുന്നു.

സിഎംഐഇയുടെ കണക്കുകൾ പ്രകാരം, മാർച്ചിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലായിരുന്നു. 26.7 ശതമാനമായിരുന്നു ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. രാജസ്ഥാനിലും ജമ്മു കശ്മീരിലും 25 ശതമാനം ബിഹാറിൽ 14.4 ശതമാനവും, ത്രിപുരയിൽ 14.1 ശതമാനവും, പശ്ചിമ ബംഗാളിൽ 5.6 ശതമാനവുമാണ് തൊഴില്ലായ്മ നിരക്ക് എന്ന് സിഎംഐഇ കണക്കുകൾ വ്യക്തമാക്കുന്നു.

Advertisement