വിനയ് ക്വാത്ര പുതിയ വിദേശകാര്യ സെക്രട്ടറി

Advertisement

ന്യൂഡൽഹി: മുതിർന്ന ഐ എഫ് എസ് ഉദ്യോഗസ്ഥൻ വിനയ് മോഹൻ ക്വാത്രയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു.

നിലവിൽ നേപ്പാളിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ് ക്വാത്ര. ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയായി ഹർഷ് വർധൻ ശ്രിംഗ്ല ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

ഇന്ത്യയുടെ അയൽരാജ്യങ്ങൾ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് വിനയ് മോഹൻ ഈ സുപ്രധാന ചുമതല ഏറ്റെടുക്കുന്നത്. പാകിസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയും ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. ഇതിനുപുറമെ, ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ വെല്ലുവിളികളും ഉണ്ട്.

ക്വാത്രയ്ക്ക് വിദേശകാര്യ സേവനത്തിൽ 32 വർഷത്തെ പരിചയമുണ്ട്. ഫ്രാൻസിന്റെ അംബാസഡർ ഉൾപ്പെടെ നിരവധി സുപ്രധാന പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാഷിംഗ്ടൺ ഡിസി, ജനീവ, ബെയ്ജിംഗ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisement