സ്വിഗി, സൊമാറ്റോ‍ ആപ്പുകൾ പണിമുടക്കി; രാജ്യത്തൊട്ടാകെ സേവനങ്ങൾ തടസ്സപ്പെട്ടത് ഒരു മണിക്കൂർ; ഭക്ഷണം കിട്ടാതെ വലഞ്ഞ് ജനങ്ങൾ

Advertisement

ന്യൂഡൽഹി: ഫുഡ് ഡെലിവെറി ആപ്പുകളായ സൊമാറ്റോയുടെയും സ്വിഗിയുടെയും സേവനങ്ങൾ തടസ്സപ്പെട്ടു.രാജ്യവ്യാപകമായിട്ടാണ് സേവനങ്ങൾ തടസ്സപ്പെട്ടത്.

സൊമാറ്റോ സ്വിഗി ആപ്പുകൾ സേവനങ്ങൾ ഒരു മണിക്കൂറോളം തടസപ്പെട്ടു. അതിനാൽ ഭക്ഷണം കിട്ടാതെയും പെയ്‌മെന്റുകളും നടക്കാതെയും ചെയ്തു. ആയിരക്കണക്കിന് പേരാണ് സോഷ്യൽ മീഡിയയിൽ പരാതിയുമായി എത്തിയത്. ഓർഡർ നൽകാൻ സാധിക്കുന്നില്ലെന്നും, മെനുവിൽ അടക്കം ബ്രൗസ് ചെയ്യാൻ സാധിക്കുന്നില്ല എന്നൊക്കെയായിരുന്നു പരാതി.

ആമസോൺ വെബ് സർവീസുകളിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ഈ ആപ്പുകളുടെ സേവനത്തിൽ പ്രശ്നങ്ങൾ വന്നത്. പല ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഈ വെബ് സർവീസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ തടസ്സം കുറച്ച്‌ നേരത്തേക്ക് മാത്രമായിരുന്നു. കുറച്ച്‌ സമയത്തിനുള്ളിൽ ആപ്പിന്റെ പ്രവർത്തനം പഴയ രീതിയിൽ തിരിച്ചെത്തുകയും ചെയ്തു.

അതേസമയം സ്വിഗിയും സൊമാറ്റോയും ഇതിന് മറുപടികളും വിശദീകരണ രൂപത്തിൽ നൽകിയിരുന്നു. നിങ്ങളുടെ ഓർഡർ ഇപ്പോൾ പ്ലേസ് ചെയ്യാൻ സാധിക്കില്ല. ഞങ്ങൾ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പക്ഷേ ആശങ്കപ്പെടേണ്ടതില്ല. ഉടനെ തന്നെ ഞങ്ങൾ തിരിച്ചെത്തുമെന്നും സ്വിഗി കെയേഴ്സ് മറുപടി നൽകി.