പെൺകുട്ടികൾക്ക് പാവാട, ആൺകുട്ടികൾക്ക് ട്രൗസർ; ലക്ഷദ്വീപിലെ സ്‌കൂൾ യൂണിഫോമിൽ മാറ്റംവരുത്തുന്നു

Advertisement

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂൾ യൂണിഫോമിൽ മാറ്റം വരുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. യൂണിഫോമിനുളള ക്വട്ടേഷൻ വിളിച്ചപ്പോഴാണ് മാറ്റം വരുത്തുന്ന വിവരം പുറത്തുവന്നത്.

പെൺകുട്ടികൾക്ക് പാവാടയും ആൺകുട്ടികൾക്ക് ട്രൗസറുമാണ് പുതിയ വേഷം.

വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് സിംഗാളാണ് ക്വട്ടേഷൻ ക്ഷണിച്ചത്.

പ്രീ സ്‌കൂൾ മുതൽ അഞ്ചാം ക്ലാസ് വരെ ആൺകുട്ടികൾക്ക് ഹാഫ് പാന്റ്‌സ്, ഹാഫ് കയ്യുള്ള ഷർട്ട്. ആറു മുതൽ പ്ലസ് ടു വരെയുള്ള ആൺകുട്ടികൾക്ക് പാന്റ്, ഹാഫ്‌കൈ ഷർട്ട്. പെൺകുട്ടികൾക്ക് പ്രി സ്‌കൂൾ മുതൽ അഞ്ചാ ക്ലാസ് വരെ ഹാഫ് പാവാട, ഹാഫ് കൈ ഷർട്ട്. അതിനു മുകളിൽ ഡിവൈഡർ സ്‌കേർട്ട്

ഹിജാബ് നിരോധനം പോലുള്ള സാധ്യതകളാണോ ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജനങ്ങൾ സംശയിക്കുന്നുണ്ട്. ചുരിദാറും ഫുൾപാവാടയുമാണ് കുട്ടികൾ ഇതുവരെ ധരിച്ചിരുന്നത്.