ട്രയിനിനടിയിൽപ്പെട്ടിട്ടും കൂസാതെ ഫോൺ വിളിച്ച് യുവതി;വീഡിയോ വൈറൽ

Advertisement

റോത്തക്: തന്റെ മുകളിലൂടെ ട്രയിൻ പോയിട്ടും അതിസാഹസികമായി അനങ്ങാതെ കിടന്ന് യുവതി. ചരക്ക് ട്രെയിന്റെ അടിയിൽപെട്ടുപോയ ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ ഫോണിൽ സംസാരിച്ചുകൊണ്ട് എഴുനേറ്റ് വരുന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഐപിഎസ് ഓഫീസറായ ദീപാൻഷു കബ്ര ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

‘ഫോൺ സല്ലാപമാണ് പ്രധാനം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ കബ്ര ട്വിറ്ററിൽ പങ്കുവെച്ചത്.
റെയിൽവേ സ്റ്റേഷനിലൂടെ ഒരു ഗുഡ്സ് ട്രെയിൻ കടന്നുപോകുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. തുടർന്ന് ട്രെയിൻ കടന്നുപോയ ശേഷം ട്രാക്കിൽ ഒരു യുവതിയെ കാണാം. ദുപ്പട്ടകൊണ്ട് മുഖം മറച്ച അവർ കൂളായി, റെയിൽവേ ട്രാക്കിൽ തന്നെയിരുന്ന് ഫോണിൽ സംസാരിക്കുന്നതും തുടർന്ന് വീഡിയോ എടുക്കുന്ന വ്യക്തിക്ക് നേരെ വരുന്നതും അയാളോട് സംസാരിക്കുന്നതും കാണാം

.ഹരിയാനയിലെ റോത്തക്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നാണ് റിപ്പോർട്ടുകൾ. ഭീതിപ്പെടുത്തുന്നത് എന്നാണ് ട്വിറ്ററിൽ പലരും അഭിപ്രായപ്പെട്ടത്. ട്രെയിന് അടിയിൽപെട്ടിട്ടും സ്ത്രീക്ക് പരിക്ക് എൽക്കാത്തതിൽ ആശ്വസിക്കുമ്പോഴും അപകടകരം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. യുവതിക്ക് പാരിതോഷികമായി നീട്ടിയൊരു അടി കൊടുക്കണമെന്ന രീതിയിലുള്ള അഭിപ്രായങ്ങളും വിഡിയോയ്ക്ക് വരുന്നുണ്ട്..അപകടകരമാം വിധം പെരുമാറിയതിന് സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നും പലരും അഭിപ്രായപ്പെട്ടു.

Advertisement