വിദേശ പൗരൻമാർക്കായി ഇന്ത്യ ആയുഷ് വീസ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

Advertisement

ന്യൂഡൽഹി: വിദേശ പൗരൻമാർക്കായി ഇന്ത്യ ആയുഷ് വീസ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത ചികിൽസാ മാർഗങ്ങൾ തേടി രാജ്യത്ത് എത്തുന്നവർക്കാണ് പ്രത്യേക വീസ അനുവദിക്കുക.

ആയുർവേദ മരുന്നുകളുടെ കയറ്റുമതിയിൽ ഗുണ നിലവാരം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ ആഗോള ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

പരമ്പരാഗത ഔഷധ ഉൽപന്നങ്ങളെ തിരിച്ചറിയുന്നതിനായി ഇന്ത്യ ഉടൻ ആയുഷ് മാർക്ക് അവതരിപ്പിക്കും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പരിശോധിച്ച ഉൽപ്പന്നങ്ങൾക്കാണ് മാർക്ക് ലഭിക്കുക. ഇതുവഴി ഗുണനിലവാരമുള്ള ആയുഷ് ഉൽപന്നങ്ങളാണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്താൻ കഴിയുമെന്നും മോദി പറഞ്ഞു.

Advertisement