ആറ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ‍ നൽകാം; അടിയന്തര ഉപയോഗത്തിന് ഡിസിജിഐ‍ അനുമതി

Advertisement

ന്യൂഡൽഹി : ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ കുട്ടികളിൽ ഉപയോഗിക്കുന്നതിന് അടിയന്തരാനുമതി. ആറ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികളിൽ അടിയന്തരമായി ഉപയോഗിക്കുന്നതിനാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്.

അഞ്ച് മുതൽ 12 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ കോർബൈവാക്‌സ് വാക്‌സിൻ ഉപയോഗത്തിന് ഡിസിജിഐ നേരത്തെ അനുമതി നൽകിയതാണ്. അതിനുശേഷമാണ് കോവാക്‌സിന് അനുമതി ലഭിച്ചിരിക്കുന്നത്.

കുട്ടികളിൽ വാക്‌സിൻ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പതിനഞ്ച് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ ഡിസിജിഐ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ രണ്ട് മാസത്തേയ്ക്ക് 15 ദിവസം കൂടുമ്പോൾ വീതം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement