ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി എസ്ബിഐ

Advertisement

കൊച്ചി: നിങ്ങൾ ആവശ്യപ്പെടാതെ അക്കൗണ്ടിൽ എന്തെങ്കിലും ഇടപാടു നടന്നു എന്നു ശ്രദ്ധയിൽ പെട്ടാൽ ഉടൻ യുപിഐ സേവനങ്ങൾ പ്രവർത്തന രഹിതമാക്കണം.

എന്തെങ്കിലും പണം കൈമാറ്റം ചെയ്യേണ്ടി വരുമ്പോൾ മാത്രമാണ് യുപിഐയിൽ പിൻ ആവശ്യമായി വരുന്നതെന്നും ശ്രദ്ധിക്കണം. പണം സ്വീകരിക്കാനായി യുപിഐ പാസ് വേഡ് ആവശ്യമില്ല. ഉപഭോക്താക്കൾക്കു സുരക്ഷിതത്വത്തിനായി എസ്ബിഐ നൽകിയ നിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഡിജിറ്റൽ ഇടപാടുകളിലെ സുരക്ഷ വർധിപ്പിക്കാനായുള്ള നിരവധി നിർദ്ദേശങ്ങളാണ് എസ്ബിഐ ഉപഭോക്താക്കൾക്കായി നൽകിയിട്ടുള്ളത്. ഇൻറർനെറ്റ് ബാങ്കിങ് ഉപയോഗിക്കുമ്പോൾ ഐഡിയും പാസ് വേഡും സൂക്ഷിക്കാനായി ഓട്ടോസേവ്, റിമെമ്പർ രീതികൾ ഉപയോഗിക്കരുത്. എടിഎം, പിഒഎസ് എന്നിവയിൽ ഇടപാടു നടത്തുമ്പോൾ സമീപത്തുള്ള സാഹചര്യങ്ങളെ കുറിച്ചു ബോധമുള്ളതായിരിക്കുക, പിൻ നൽകുമ്പോൾ കീ പാഡ് മറച്ചു പിടിക്കുക, ഇ-കോമേഴ്സ് സൈറ്റുകളുടെ ആധികാരികത പരിശോധിക്കുക, മൊബൈൽ ബാങ്കിങിൽ ബയോമെട്രിക് തിരിച്ചറിയൽ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ബാങ്ക് മുന്നോട്ടു വെച്ചിട്ടുണ്ട്.