താഴ്‌വാരത്തിലെ വില്ലൻ ഇനി ഓർമ ; നടൻ സലിം ഘൗസ് അന്തരിച്ചു

Advertisement

മുംബൈ: താഴ്‌വാരത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടൻ സലിം ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. 1990ൽ ഭരതൻ സംവിധാനം ചെയ്ത താഴ് വാരം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായക കഥാപാത്രത്തിനൊപ്പം വില്ലനായി സലിം ഘൗസ് മത്സരിച്ച്‌ അഭിനയിച്ചത് മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

ചിന്ന ഗൗണ്ടർ, തിരുടാ തിരുട തുടങ്ങിയ തമിഴ് സിനിമകളിലെ അദ്ദേഹത്തിന്റെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിജയ് നായകനായ വേട്ടൈക്കാരൻ എന്ന ചിത്രത്തിലെ വേദനായഗം എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം തമിഴ് പ്രേക്ഷകരെ ആകർഷിച്ചു. കൊയ്ല, സാരൻഷ്, മുജ്രിം, ശപത്, സൈനികൻ, അക്‌സ്, ഇന്ത്യൻ എന്നിവയുൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നിരവധി ടിവി ഷോകളിലും സലിം ഘൗസ് സജീവ സാന്നിധ്യമായിരുന്നു.

Advertisement