എടിഎം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

Advertisement

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള തുടക്കത്തിന്റെ ഭാഗമായി എടിഎം ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി ആർബിഐ.

എടിഎം കൗണ്ടറുകളിൽ നിന്നും പണം പിൻവലിക്കുവാൻ കാർഡ്ലസ് പ്രഖ്യാപനമാണ് ആർബിഐ നടത്തിയിരിക്കുന്നത്. അതായത്, എടിഎം കാർഡ് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ സാധിക്കും.

യുപിഐ യുടെ സഹായത്തോടെയാണ് കാർഡ്ലസ് സംവിധാനം ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സേവനത്തിൽ സ്മാർട്ട് ഫോണുകൾ പ്രധാന പങ്ക് വഹിക്കും. ഈ വർഷം ആദ്യം എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനുളള ചാർജ് സംബന്ധമായ പുതിയ നിയമങ്ങൾ ആർബിഐ പുറത്തിറക്കിയിരുന്നു.

Advertisement