രാജ്യത്ത് കൊവിഡ് നാലാം തരംഗമില്ലെന്ന് ഐ.സി.എം.ആർ

Advertisement

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും നാലാം തരംഗം ഉണ്ടായിട്ടില്ലെന്ന് ഐ.സി.എം.ആർ.

കേസുകളിൽ വർധന ചില പ്രദേശങ്ങളിൽ മാത്രമാണ്.രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.

ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് കേസുകളുടെ വർധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകൾ വച്ച്‌ കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്‌ പറയുന്നത്.

പല പ്രദേശങ്ങളിലും കൊവിഡ് പോസിറ്റിവിറ്റി നിരക്കിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഡൽഹിയിൽ ശനിയാഴ്ച 5.10% പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്തു. പരിശോധന കുറച്ചതാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ദേശീയ തലസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ മാസം അവസാനത്തോടെ 7% ആയി ഉയർന്നിരുന്നു.

Advertisement