ന്യൂഡല്‍ഹി : രാജ്യത്ത് ടോള്‍ പിരിവിന് നടപ്പാക്കിയിരുന്ന ഫാസ്ടാഗ് സംവിധാനം അവസാനിക്കുന്നു.
സാറ്റലൈറ്റ് നാവിഗേഷന്‍ ഉപയോഗിച്ചുള്ള പുതിയ സംവിധാനമാണു ഇതിനു പകരം സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇപ്പോള്‍ രാജ്യത്തുടനീളം 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
ഇതനുസരിച്ച് വാഹനങ്ങളില്‍ സാറ്റലൈറ്റ് നാവിഗേഷന്‍ ഉപകരണം ഘടിപ്പിക്കും. ഇതുപയോഗിച്ച് വാഹനം ഹൈവേയില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും ടോള്‍ ഈടാക്കുകയും ചെയ്യും.
നിലവില്‍ േൈഹവയില്‍ ഒരു ടോള്‍ പിരിവ് കേന്ദ്രത്തില്‍നിന്ന് മറ്റൊരു ടോള്‍ പിരിവ് കേന്ദ്രം വരെയാണ് ടോള്‍ നല്‍കുന്നത്. പുതിയ സംവിധാനം അനുസരിച്ച് ഹൈവേയില്‍ എത്രദൂരം സഞ്ചരിക്കുന്നു എന്നതനുസരിച്ചു ടോള്‍ നല്‍കിയാല്‍ മതി. അടയ്ക്കേണ്ട തുക യാത്രചെയ്യുന്ന കിലോമീറ്ററിന് ആനുപാതികമായിരിക്കും.
പുതിയ സംവിധാനമനുസരിച്ച് സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് വാഹന ഉടമകള്‍ ടോള്‍ നല്‍കിയാല്‍ മതി. ഇത് വാഹന ഉടമകളെ സംബന്ധിച്ചു ലാഭകരമാണ്. നിലവിലെ സംവിധാനമനുസരിച്ച് നിരത്തിലിറങ്ങുന്ന സമാന വിഭാഗത്തിലുള്ള എല്ലാ വാഹനങ്ങള്‍ക്കും ഒരേ ടോള്‍ നിരക്കാണ്.
നിലവില്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലും ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഇത് ഫലപ്രദമാണെന്ന വിലയിരുത്തലിലാണ് ഇന്ത്യയിലും സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം നടപ്പാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.
ഈ ദുരിതത്തില്‍നിന്ന് ആശ്വാസം പകരാനും പുതിയ സംവിധാനത്തിനു കഴിയും. ജര്‍മനിയില്‍ 98.8 ശതമാനം വാഹനത്തിലും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ടോള്‍ ഇല്ലാത്ത റോഡുകളിലൂടെ സഞ്ചരിക്കുമ്‌ബോള്‍ കിലോമീറ്ററുകള്‍ രേഖപ്പെടുത്തുകയില്ല.
ദക്ഷിണകൊറിയയിലും റഷ്യയിലും ഈ സംവിധാനം എങ്ങനെ പ്രവത്തിക്കുന്നു എന്നു പഠിക്കാന്‍ വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഠനറിപ്പോര്‍ട്ട് അടുത്തയാഴ്ചകളില്‍ പുറത്തുവിട്ടേക്കും. അടുത്തിടെ അവതരിപ്പിച്ചതാണെങ്കിലും നിലവില്‍ ഉപയോഗിക്കുന്ന ഫാസ്ടാഗ് സംവിധാനം ‘കാലഹരണപ്പെട്ടു’ എന്ന വിലയിരുത്തലിലാണ് സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം കൊണ്ടുവരുന്നത്
ഇത് ജനങ്ങൾക്ക് ഉപകാരപ്രദമാകുമോ എന്ന്
കണ്ടറിയണം. ജനങ്ങളെ കൊള്ളയടിക്കുവാൻ സർക്കാർ തന്നെ മുന്നിൽ. ഇത് പിന്നീട് ജനങ്ങൾക്കു ഉപദ്രവമാണെന്ന് മനസ്സിലാകും. GST വരുമ്പോൾ ജനങ്ങൾ ഇരട്ട നികുതി നൽകുന്നത് ഒഴിവാകും എന്ന് പറഞ്ഞു. 14%ഉണ്ടായിരുന്ന service tax 18% ആക്കി. പെട്രോൾ ഡീസൽ GST ഒഴിവാക്കി. വൻ ലാഭം ആർക്കു? സർക്കാരിന്. ഇതും അടുത്ത തട്ടിപ്പ് അല്ലെങ്കിൽ പകൽ കൊള്ള. TRAI ജനം അന്ന്യായമായി വരിസംഖ്യ DTH കാർ ഈടാക്കുന്നതായി കണ്ടു പിടിച്ചു. കാണുന്നു ചാനൽന് മാത്രം പണം ഈടാകാവൂ എന്ന് കല്പിച്ചു. ജനം സന്തോഷിച്ചു. പിന്നെ ആദ്യത്തെക്കാൾ കൂടുതൽ അടക്കാൻ ബാധ്യസ്ഥരായി. ഇപ്പോൾ അടുത്ത കെണി. അക്കൗണ്ടിൽ പൈസ ഇല്ലെങ്കിൽ പിഴയോട്ഈടക്കാനും പഠനം ഉണ്ടാകും. അവസാനം ആദ്യമുള്ളത് ഭേദം എന്ന് മനസ്സിലാകും. ഇത് ഏതു രാഷ്ട്രിയ പാർട്ടിക്കാരും ചെയ്യുന്നത് തന്നെ.