ന്യൂഡൽഹി: അതീവ സുരക്ഷാ മാനദണ്ഡങ്ങളുമായി E-Passport അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഈ വർഷം അവസാനത്തോടു കൂടി E-Passport പൗരന്മാർക്ക് നൽകി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മൈക്രോ ചിപ്പുകൾ ഘടിപ്പിച്ചതാണ് E-Passport. അതുകൊണ്ടുതന്നെ സുരക്ഷയും വർദ്ധിപ്പിക്കും. E-Passport നിലവിൽ വരുന്നതോടെ വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ വേഗത്തിൽ കണ്ടുപിടിക്കാൻ സാധിക്കും.