മുംബൈ: എൽഐസിയുടെ ഐപിഒ നടക്കുന്നതിനാൽ രാജ്യത്തെ ബാങ്കുകൾ നാളെ പ്രവർത്തിക്കും.രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആണ് ഇപ്പോൾ നടക്കുന്നത്.ഐപിഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും നാളെ പ്രവർത്തിക്കണമെന്ന് റിസർ ബാങ്ക് നിർദ്ദേശം നൽകി.അപേക്ഷകളുടെ സുഗമമായ നടത്തിപ്പിനായി മെയ് എട്ട് പ്രവർത്തി ദിവസമാക്കിയിരിക്കുന്നത്.
ഞായർ പ്രവർത്തി ദിവസമാക്കിയതിനെ എതിർത്ത് ബാങ്ക് ഓഫീസർമാരുടെ സംഘടന രംഗത്ത് എത്തിയിട്ടുണ്ട്. നാളെ ഐപിഒ സേവനങ്ങൾ മാത്രമായിരിക്കും ഉണ്ടാകാൻ സാധ്യത.ഐപിഒയിൽ എൽഐസിയുടെ ഒരു ഓഹരിക്ക് 902-949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.പോളിസി ഉടമകൾക്ക് 10% സംവരണവും ഉണ്ടാകും.സർക്കാർ 3.5% ഓഹരികളാണ് എൽഐസിയുടെ ഐപിഒയിലൂടെ വിൽക്കുന്നത്.തിങ്കളാഴ്ച്ച ഐപിഒയുടെ അവസാനദിവസമാണ്.