നീറ്റ് പിജി പരീക്ഷ മാറ്റിയിട്ടില്ല; പരീക്ഷ മെയ് 21 ന് തന്നെ

Advertisement

ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷ ജൂലൈ ഒന്‍പതിലേക്ക് മാറ്റിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി).

ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ മെയ് 21ന് തന്നെ നടക്കും.

നീറ്റ് പിജി പരീക്ഷ ജൂലൈ ഒന്‍പതിലേക്കു മാറ്റിയെന്ന പേരില്‍ ദേശീയ പരീക്ഷാ ബോര്‍ഡിന്റെ അറിയിപ്പ് സഹിതം പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും പരീക്ഷ മാറ്റിവച്ചിട്ടില്ലെന്നും പിഐബി ട്വീറ്റ് ചെയ്തു. പരീക്ഷ മെയ് 21ന് നടത്തുമെന്നും പിഐബി വ്യക്തമാക്കി.

നീറ്റ് പിജി പരീക്ഷാ തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 15000ലധികം വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. കൗണ്‍സലിങ്, പരീക്ഷാ തീയതികള്‍ അടുത്തടുത്തായതു ചൂണ്ടിക്കാട്ടിയാണ് പരീക്ഷാര്‍ഥികള്‍ ഇതിനെതിരെ രംഗത്തുവന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് പിഐബി വ്യക്തമാക്കി.

Advertisement