വിവാഹം കഴിച്ചാൽ ജീവനക്കാർക്ക് ശമ്പള വർദ്ധനവ്; പങ്കാളികളെ കണ്ടെത്താനും സഹായിക്കും; വേറിട്ട ഓഫറുകളുമായി ഐടി കമ്പനി

Advertisement

ചെന്നൈ: കൊറോണ മഹാമാരിക്ക് ശേഷം പല ഐടി കമ്പനികളും അവരുടെ ജീവക്കാരുടെ ശാരീരിക മാനസിക ആരോഗ്യത്തിന് കൂടുതൽ പരിഗണന നൽകുന്നുണ്ട്.

കമ്പനിയിൽ നിന്നും പിരിഞ്ഞ് പോകാതിരിക്കാൻ വർക്ക് ഫ്രം ഹോം പോളിസികളും മാനസിക ആരോഗ്യത്തിനുള്ള അവധിയും ഇവർക്ക് നൽകുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഓഫറുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു ഐടി കമ്പനി.

ജീവനക്കാർക്ക് സൗജന്യമായി പങ്കാളിയെ കണ്ടെത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് ഈ കമ്പനി. ഇത് കൂടാതെ ഈ സേവനങ്ങൾ ഉപയോഗിച്ച്‌ വിവാഹം കഴിക്കുന്നവർക്ക് കമ്പനി ശമ്പള വർദ്ധനവും വാഗ്ദാനം ചെയ്യുന്നുണ്ട്. മൂകാംബിക ഇൻഫോസൊല്യൂഷൻസ് എന്ന കമ്പനിയാണ് ഈ വേറിട്ട ഓഫറുകളുമായി എത്തിയിരിക്കുന്നത്.

കമ്പനിയുടെ ഈ വാഗ്ദാനം എല്ലാവർക്കും വിചിത്രമായി തോന്നിയിട്ടുണ്ട്. എന്നാൽ തന്റെ ജീവനക്കാരിൽ ഭൂരിഭാഗം പേരും ഗ്രാമങ്ങളിൽ നിന്നുളളവരാണെന്നും അവർ തന്നെ ഒരു സഹോദരനെപ്പോലെയാണ് കാണുന്നത് എന്നും കമ്പനിയുടെ സ്ഥാപകൻ എംപി സെൽവഗണേഷ് പറയുന്നു. മാതാപിതാക്കളോടൊപ്പം കഴിയുന്നവരും ലോകത്തെക്കുറിച്ച്‌ ശരിയായ വീക്ഷണം ഇല്ലാത്തവരുമാണ് ഇക്കൂട്ടത്തിലുള്ളത്. ശരിയായ പങ്കാളിയെ കണ്ടെത്താൻ അവർ പരാജയപ്പെട്ടെന്ന് വരാം.

അത്തരം ജീവനക്കാരെ സഹായിക്കാൻ വേണ്ടിയാണ് അലയൻസ് മേക്കേഴ്‌സ് എന്ന ശൃംഖല ആരംഭിച്ചത്. ഇതിലൂടെ ഇവർക്ക് മികച്ച പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കാം. നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് കമ്പനികളിലേക്ക് മാറിപ്പോകാതിരിക്കാൻ അവർക്ക് അർഹതപ്പെട്ടത് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്ബനി അവരുടെ 750 ജീവനക്കാർക്കാണ് മാട്രിമോണിയൽ സേവനം വാഗ്ദാനം ചെയ്യുന്നത്. നിരവധി ജീവനക്കാർ ഈ ആനുകൂല്യങ്ങൾ ആസ്വദിക്കുന്നുണ്ട്. 6-8 ശതമാനം ശമ്ബള വർധനവാണ് ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് നൽകുന്നത്. വർഷത്തിൽ രണ്ടു തവണയാണ് കമ്ബനി ഇത്തരത്തിൽ ശമ്ബള വർധന നടപ്പിലാക്കുന്നത്.

Advertisement