രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്; 2897 പുതിയ കേസുകൾ

Advertisement

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകളിൽ നേരിയ വർധനവ്. 24 മണിക്കൂറിനുള്ളിൽ 2897 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഇതോടെ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,31,10,586 ആയി. 54 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,24,157 ആയി.

24 മണിക്കൂറിനുള്ളിൽ 2986 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനവുമാണ്. ഇതുവരെ 84.19 കോടി സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.