യോനോ 2.0 : ഗൂഗിൾ പേ മാതൃകയിൽ പുതിയ സംവിധാനവുമായി എസ്ബിഐ

Advertisement

ന്യൂഡൽഹി: ഗൂഗിൾ പേയുടെ മാതൃകയിൽ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്നവിധത്തിലുള്ള ഓൺലൈൻ ഇടപാട് സംവിധാനം ഒരുക്കാൻ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

യോനോ 2.0 എന്ന പേരിൽ പുതിയ സംവിധാനം ഒരുക്കാനാണ് പദ്ധതി.

നിലവിൽ എസ്ബിഐയുടെ ഇടപാടുകാർക്ക് മാത്രമാണ് യോനോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇടപാടുകൾ നടത്താൻ സാധിക്കുക. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറക്കാനാണ് എസ്ബിഐ പദ്ധതിയിടുന്നത്. ഗൂഗിൾ പേ പോലെ എല്ലാവർക്കും ഇടപാടുകൾ നടത്താൻ കഴിയുന്നവിധത്തിലുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐ.

2019ലാണ് യോനോ ആപ്പ് എസ്ബിഐ അവതരിപ്പിച്ചത്. ഡിജിറ്റൽ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. എസ്ബിഐ കസ്റ്റമേഴ്‌സിന് ഡിജിറ്റൽ ഇടപാട് നടത്താനുള്ള പ്ലാറ്റ്‌ഫോം എന്ന പേരിലാണ് ഈ സംവിധാനം തുടങ്ങിയത്. ഡെബിറ്റ് കാർഡില്ലാതെ തന്നെ യോനോ ആപ്പ് വഴി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുന്ന എസ്ബിഐ സേവനം കസ്റ്റമേഴ്‌സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സുരക്ഷാ ഉറപ്പാക്കാൻ കഴിയുമെന്നതിനാലാണ് കൂടുതൽ ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.

Advertisement