‘ഡിജിറ്റൽ റേപ്പ്’; 80-കാരൻ 17-കാരിയെ പീഡിപ്പിച്ചത് ഏഴ് വർഷം; പീഡനം എതിർത്തപ്പോൾ മർദ്ദനവും; ഒടുവിൽ അറസ്റ്റ്

Advertisement

നോയിഡ: ഇപ്പോൾ 17 വയസുള്ള പെൺകുട്ടിയെ ഏഴു വർഷത്തോളം ഡിജിറ്റൽ പീഡനത്തിന് (കൈവിരലുകളും കാൽ വിരലുകളും ഉപയോഗിച്ചുള്ള നിർബന്ധിത പീഡനം) ഇരയാക്കിയ സംഭവത്തിൽ 80കാരൻ പിടിയിൽ.
മോറിസ് റൈഡർ എന്നയാളെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഭാര്യയുമായി പിരിഞ്ഞ് ലിവിംഗ് ടുഗതർ പങ്കാളിയുമായി നോയിഡയിൽ താമസിക്കുകയായിരുന്നു മോറിസ്. ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കാൻ തുടങ്ങുമ്പോൾ 10 വയസായിരുന്നു കുട്ടിയുടെ പ്രായമെന്ന് പോലീസ് പറഞ്ഞു.പങ്കാളി ജോലിഅന്വേഷിച്ചു പോയതോടെ ഇയാൾ 10 വയസുകാരിയെ ദുരുപയോഗം ചെയ്യാൻ തുടങ്ങി. പീഡനം എതിർത്തപ്പോൾ ഇയാൾ മർദിച്ചിരുന്നതായും കുട്ടി മൊഴി നൽകി. കുട്ടി ഫോണിൽ പകർത്തിയ പ്രതിയുടെ ശബ്‌ദരേഖ പൊലീസിന് കൈമാറി. സെക്ഷൻ 376 (ബലാത്സംഗം), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), പോക്‌സോ നിയമത്തിലെ സെക്ഷൻ 5, 6 എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.