കോവിഡ് നാലാം തരംഗം ഉണ്ടാകാൻ സാധ്യതയില്ല, ജനങ്ങൾ പ്രതിരോധ ശേഷി കൈവരിച്ചു; ഐഐടി പ്രഫസർ

Advertisement

ഡൽഹി; രാജ്യത്ത് ഇനിയൊരു കോവിഡ് തരംഗം ഉണ്ടാകാൻ സാധ്യതയില്ല എന്ന പ്രവചനവുമായി ഐഐടി പ്രഫസർ മനീന്ദർ അഗർവാൾ.

ഇന്ത്യയിലെ ജനങ്ങളിൽ കോവിഡ് രോഗബാധയെ തുടർന്നുണ്ടായ സ്വാഭാവിക പ്രതിരോധശേഷിയാണ് ഇനിയൊരു തരംഗം ഉണ്ടാകാനുള്ള സാധ്യതകളെ തള്ളിക്കളയുന്നത് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കോവിഡ് കണക്കുകൾ ട്രാക്ക് ചെയ്യുന്ന സൂത്ര മോഡൽ എന്ന ഗണിതശാസ്ത്ര രീതി വികസിപ്പിച്ച ഗവേഷകനാണ് മനീന്ദർ അഗർവാൾ.

രാജ്യത്ത് 90 ശതമാനത്തിലധികം പേർക്ക് കോവിഡിനെതിരെ പ്രകൃതിദത്ത പ്രതിരോധശേഷി ഇതിനകം കൈവന്നു കഴിഞ്ഞു എന്നാണ് ഇദ്ദേഹത്തിന്റെ നി ഗമനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്‌ നടത്തിയ സർവേകളും ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള ഫലമാണ് നൽകുന്നത്. നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിലും മുപ്പത് മടങ്ങ് ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാകാം എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇനി ഒരു തരംഗം ഉണ്ടാകണമെങ്കിൽ അതിന് കോവിഡ് വൈറസിൽ കാര്യമായ ജനിതക വ്യത്യാസം സംഭവിക്കണമെന്നും അഗർവാൾ പറയുന്നു.

ഇതുവരെ അത്തരത്തിലുള്ള ഒരു വകഭേദവും റിപ്പോര്‌ട്ട് ചെയ്തിട്ടില്ല. നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒമിക്രോണിൻറെ ഉപവകഭേദങ്ങളായ ബിഎ.2, ബിഎ.2.9, ബിഎ 2.10, ബിഎ. 2.12 എന്നിവയെ മറി കടക്കാനുള്ള പ്രതിരോധ ശേഷി ഇന്ത്യൻ ജനതക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം രാജ്യത്ത് കഴിഞ്ഞ കുറച്ചു ആഴ്ചകളായി കോവിഡ് വർധിക്കാൻ കാരണം നിയന്ത്രണങ്ങൾ പിൻവലിച്ചതാണ്. ഒമിക്രോണിൻറെ പുതുവകഭേദങ്ങൾക്ക് വ്യാപനശേഷി കൂടുതലാണെന്നതും കേസുകൾ വർധിക്കാൻ കാരണമായി. വൈറസിൽ നിന്ന് രക്ഷ നേടാൻ എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും മാസ്ക്, സാനിറ്റേസർ തുടങ്ങി കോവിഡ് നിയന്ത്രണത്തിന്റെ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ജൂൺ- ജൂലൈ മാസത്തോടെ കോവിഡിന്റെ നാലാം തരംഗം ഉണ്ടാകുമെന്ന് നേരത്തെ കാൺപൂർ ഐഐടിയിലെ ഒരു സംഘം ഗവേഷകർ അവകാശപ്പെട്ടിരുന്നു. ആദ്യം ഇവർ പ്രവചിച്ചിരുന്ന രണ്ടാം തരംഗം കൃത്യമായി സംഭവിച്ചിരുന്നു. ആയതിനാൽ ഇവരുടെ പുതിയ പ്രവചനത്തേയും ഗൗരവമായി ആയിരുന്നു രാജ്യം കണക്കിലെടുത്തത്. ഓഗസ്റ്റ് മാസത്തോടെ നാലാം തരംഗം മൂർധന്യത്തിലെത്തുമെന്നും സെപ്റ്റംബറിലും കേസുകൾ ഉയരുമെന്നുമായിരുന്നു ഇവരുടെ പ്രവചനം. സൂത്ര മോഡലിന്റെ സഹായത്തോണ് ഇവർ ഈ നി ഗമനത്തിലെത്തിയത്. എന്നാൽ ഇവരുടെ പ്രവചനത്തെ തകർക്കുന്നതും രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതുമാണ് മനീന്ദർ അ ഗർവാളിന്റെ പുതിയ പ്രവചനം.

Advertisement