ലൈംഗികാതിക്രമം: ഭർതൃപിതാവിനെ യുവതി തല്ലിക്കൊന്നു

Advertisement

വനപർത്തി: തെലങ്കാനയിലെ വനപർത്തി ജില്ലയിൽ ലൈംഗികാതിക്രമം സഹിക്ക വയ്യാതെ യുവതി ഭർതൃപിതാവിനെ തല്ലിക്കൊന്നു.

ചേന്നൂർ സ്വദേശി കാവലി പെദ്ദരാമുലു എന്ന 52-കാരണാണ് കൊല്ലപ്പെട്ടത്.

ഗോപാൽപേട്ട് മണ്ഡലത്തിലെ ചേന്നൂരിലാണ് സംഭവം. രാമുലു വീട്ടിൽ വെച്ച്‌ മരുമകളെ ലൈംഗികമായി പീഡിപ്പിക്കുക പതിവായിരുന്നു. പീഡന വിവരം യുവതി അയൽക്കാരോട് തുറന്ന് പറഞ്ഞെങ്കിലും ആരും വിശ്വസിക്കാത്തതിനെ തുടർന്ന് പീഡന ദൃശ്യങ്ങൾ യുവതി വീഡിയോയിൽ പകർത്തി.

ഇക്കഴിഞ്ഞ 16-നു രാവിലെ 11 മണിയോടെ കൃഷിയിടത്തിൽ വെച്ച്‌ രാമുലു വീണ്ടും യുവതിയോട് ലൈംഗികാതിക്രമണത്തിന് മുതിർന്നതോടെ യുവതി സംഭവം സഹോദരനെ വിളിച്ച്‌ അറിയിച്ചു. തുടർന്ന് സംഭവസ്ഥലത്ത് എത്തിയ സഹോദരനും യുവതിയും ചേർന്ന് രാമുലുവിനെ മർദ്ദിച്ച്‌ അവശനാക്കി. ആക്രമണത്തിന് ശേഷം സഹോദരൻ ഗോപാൽപേട്ട് പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് സംഭവസ്ഥലത്തെത്തി രാമുലുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിക്കും സഹോദരനും എതിരെ പൊലീസ് കേസെടുത്തു.