ബിഹാറിൽ ഇടിമിന്നലേറ്റ് 33 മരണം: അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി നിതീഷ് കുമാർ

Advertisement

പാട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത് 33 പേർ. ഈ കാലവർഷത്തിനിടയിൽ സംസ്ഥാനത്ത് ആകെ മൊത്തം മരണം സംഭവിച്ചവരുടെ കണക്കാണ് ഇത്.

സമൂഹമാധ്യമമായ ട്വിറ്ററിൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനും സദാ ജാഗ്രത പുലർത്താനും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അപകടങ്ങളുടെ കണക്കുകൾ അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ വേർപാട് താങ്ങാൻ അവരുടെ കുടുംബങ്ങൾക്ക് ദൈവം ശക്തി നൽകട്ടെയെന്ന് പ്രാർത്ഥിച്ച അദ്ദേഹം, തദ്ദേശ ഭരണകൂടം രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കാര്യവും കുറിപ്പിൽ പരാമർശിച്ചു.