പുതിയ പാർലമെന്റ് മന്ദിരത്തിൽ നേരിയ തീപിടിത്തം; സംഭവത്തിൽ ആർക്കും പരുക്കില്ല

Advertisement

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിൽ നേരിയ തീപിടിത്തം.

ശനിയാഴ്ച ഉച്ചയ്ക്ക് 12.35 നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ വിഭാഗം സംഭവസ്ഥലത്തെത്തിയപ്പോഴേക്കും പാർലമെന്റ് ഉദ്യോഗസ്ഥർ തീയണച്ചിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല.

20,000 കോടി രൂപയിലേറെ മുതൽമുടക്കുളള പദ്ധതിയാണ് സെൻട്രൽ വിസ്ത. 10 മന്ദിരം, അതിൽ 51 കേന്ദ്ര സർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത. നിലവിലെ പാർലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുളള പുതിയ മന്ദിരത്തിന്റെ ഉയരവും തുല്യമാണ്.

Advertisement