ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ തീരുമാനം. പെട്രോൾ വിലയിലുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടു രൂപയും ഡീസലിന്റെ ലിറ്ററിന് ആറു രൂപയുമാണ് നിലവിൽ കുറച്ചത്.
ഇതോടെ പെട്രോളിന്റെ വിലയിൽ ലീറ്ററിന് 10.45 രൂപയും ഡീസലിന്റെ വിലയിൽ 7.37 രൂപയും കുറയും. പുതിയ വില നാളെ രാവിലെ മുതൽ നിലവിൽവരും.
ഇതിനു പുറമെ പാചകവതക സിലിൻഡറിന് 200രുപയും കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതാണ് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്.