പ്രാർത്ഥനകൾ വിഫലം, കുഴൽക്കിണറിൽ വീണ ആറു വയസുകാരൻ മരിച്ചു

Advertisement

അമൃത്സർ: പഞ്ചാബിൽ കുഴൽക്കിണറിൽ വീണ ആറു വയസുകാരൻ മരിച്ചു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയെ ആശുപത്രിയിൽ ഉടൻ തന്നെ ത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹോഷിയാർപൂരിലെ ഗദ്രിവാല ഗ്രാമത്തിലാണ് ആറുവയസുകാരനായ കുട്ടി കുഴൽക്കിണറിൽ വീണത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ തെരുവ് നായ്ക്കൾ ഓടിച്ചപ്പോൾ കുട്ടി കുഴൽക്കിണറിന് മുകളിലുണ്ടായിരുന്ന ഉറപ്പില്ലാത്ത മൂടിയിൽ കയറി നിൽക്കുകയായിരുന്നു. ഇതിന് കുട്ടിയുടെ ഭാരം താങ്ങാൻ കഴിതായതോടെയാണ് അപകടം നടന്നത്. കിണറിന് നൂറടി താഴ്‌ച്ചയുണ്ട്.

രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിരുന്നു. ഒൻപത് മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. ജെ.സി.ബി ഉപയോഗിച്ച്‌ കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.