ഡൽഹിയിൽ കനത്ത മഴ; 100 ലധികം വിമാനങ്ങൾ വൈകി; 19 വിമാനങ്ങൾ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് തിരിച്ചുവിട്ടു;

Advertisement

ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ ഡൽഹിയിലുണ്ടായ കനത്ത മഴ നിരവധി ആഭ്യന്തര, വിദേശ വിമാന സർവീസുകളെ ബാധിച്ചു.
ചില വിമാനങ്ങളുടെ റൂടുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐ) ഇറങ്ങേണ്ട ചില വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ നിലവിൽ ബുദ്ധിമുട്ടുകയാണ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറോളം വിമാനങ്ങൾ വൈകി. ഡൽഹിയിൽ ഇടിയും മിന്നലുമായി ശക്തമായ മഴയാണ് പെയ്തത്. റിപ്പോർട്ടുകൾ പ്രകാരം 140 ഓളം വിമാന സർവീസുകളെ മഴ ബാധിച്ചിട്ടുണ്ട്.

നാല് അന്താരാഷ്ട്ര വിമാനങ്ങളും 16 ആഭ്യന്തര വിമാനങ്ങളും ഒരു മണിക്കൂറോളം തടസപ്പെട്ടതായി എയർപോർട്ട് അധികൃതർ പറഞ്ഞു. പല വിമാനങ്ങളെയും ജയ്പൂരിലേക്ക് വഴിതിരിച്ച് വിട്ടു. ചില വിമാനങ്ങൾ ലഖ്‌നൗ, ഇൻഡോർ, അഹ്‌മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ, വിസ്താര തുടങ്ങിയ നിരവധി കംപനികൾ, അസൗകര്യങ്ങൾ ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രക്കാർക്ക് നിർദേശം നൽകി.

Advertisement