ന്യൂഡൽഹി:ഇന്ത്യയിലെ റെയിൽവേ ട്രക്കുകൾ തകർക്കാൻ പാക് തീവ്രവാദികൾ ലക്ഷ്യമിടുന്നു.
റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാക് ചാരസംഘടനയായ ഐഎസ്ഐ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ റിപ്പോർട്ട്.
ഇന്ത്യയിലുള്ള തീവ്രവാദ സ്ലീപ്പർ സെല്ലുകൾ മുഖേന സ്ഫോടനങ്ങൾ നടത്താനാണ് ഐഎസ്ഐ ലക്ഷ്യമിടുന്നത്. രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ സ്ഫോടനം നടത്തുക, എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ
തീവ്രവാദ
ഗ്രൂപ്പുകൾക്ക് ഐഎസ്ഐ വൻതോതിൽ ഫണ്ട് നൽകി വരുന്നതായും ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച രഹസ്യസന്ദേശം ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിച്ചു. ഇതേത്തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും സ്ഫോടനം നടത്തി, രാജ്യത്തെ ചരക്കുഗതാഗതം പൂർണമായി അട്ടിമറിക്കുന്നതിനാണ് തീവ്രവാദികൾ ലക്ഷ്യമിടുന്നതെന്നും രാജ്യത്തുള്ള പാക് അനുകൂല സ്ലീപ്പർ സെല്ലുകൾ ഇതിനു വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായും, ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.