ന്യൂഡൽഹി: റാൻസംവെയർ ആക്രമണത്തെ തുടർന്ന് സ്‌പൈസ്‌ജെറ്റ് വിമാനങ്ങളുടെ സർവീസ് താറുമാറായി.വിവിധ വിമാനത്താവളങ്ങളിലായി സ്‌പൈസ് ജെറ്റിന്റെ നിരവധി വിമാനങ്ങൾ കുടുങ്ങി കിടക്കുകയും യാത്രക്കാർ ബുദ്ധിമുട്ടുകയും ചെയ്തു.കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപയോഗിച്ചുളള ആക്രമണമാണ് റൻസംവെയർ.
ആക്രമണകാരി ഇരയുടെ ഡാറ്റയും, പ്രധാനപ്പെട്ട ഫയലുകളും ലോക്ക് ചെയ്യുകയോ, എൻക്രിപ്റ്റ് ചെയ്യുകയോ ചെയ്യുന്നു.എന്നാൽ തങ്ങളുടെ ഐടി ടീം പ്രശ്‌ന പരിഹരിച്ചെന്നും വിമാന സർവീസുകൾ സാധാരണ നിലയിലായിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.നടപടി ക്രമങ്ങൾ പൂർത്തിയായിട്ടും എൺപത് മിനിറ്റിലധികമായി വിമാനത്തിൽ തന്നെയാണെന്നും വിമാനം ഇതുവരെ പറന്നിട്ടില്ലെന്നും യാത്രക്കാരിൽ ഒരാൾ വീഡിയോ ഉൾപ്പെടെ പോസ്റ്റ് ചെയ്ത് വിവാദത്തിന് തിരികൊളുത്തി.നാല് മണിക്കൂറായി ഞങ്ങൾ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണെന്നും ഭക്ഷണമടക്കം ലഭിക്കുന്നില്ലെന്നും യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ കൂടി പരാതി പറയുന്നുണ്ട്.ഇതിന്റെ വീഡിയോകൾ അടക്കം അവർ പോസ്റ്റ് ചെയ്തു.