വാഹന ഇൻഷൂറൻസ് പ്രീമിയം വർദ്ധിപ്പിച്ചു: ജൂൺ ഒന്നു മുതൽ പുതിയ നിരക്ക് പ്രബല്യത്തിൽ വരും

Advertisement

ന്യൂഡൽഹി: രാജ്യത്ത് വാഹന ഇൻഷൂറൻസ് പ്രീമിയം വർദ്ധിപ്പിച്ചു. ജൂൺ ഒന്നു മുതൽ പുതിയ നിരക്ക് പ്രബല്യത്തിൽ വരും.

കാറുകൾക്ക്, 1000 സി.സി 2094 രൂപയും 1000 സി.സിക്കും 1500 സി.സിക്കും ഇടയിൽ, 3416 രൂപയും 1500 സി.സിക്ക് മുകളിൽ, 7897 രൂപയുമായി പ്രീമിയം ഉയരും.

ഇരുചക്രവാഹനങ്ങൾക്ക് 75 സി.സി വരെ 538 രൂപയും 75 സി.സിക്കും 150 സി.സിക്കും ഇടയിൽ, 714 രൂപയും 150 സി.സിക്കും 350 സി.സിക്കും ഇടയിൽ, 1366 രൂപയും 350 സി.സിക്ക് മുകളിൽ 2804 രൂപയുമായി വർദ്ധിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് 15% ഡിസ്‌കൗണ്ട്, വിന്റേജ് കാറുകൾക്ക് 50% ഡിസ്‌കൗണ്ട്, ഇലക്‌ട്രിക് വാഹനങ്ങൾക്ക് 15% ഡിസ്‌കൗണ്ട് ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങൾക്ക് 7.5% ഡിസ്‌കൗണ്ട് എന്നിവ പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement