മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഒല ടാക്സി ഡ്രൈവർ അറസ്റ്റിൽ.
ബിഹാർ സ്വദേശിയായ മുരളി കുമാർ സിംഗ് (29) ആണ് മുംബൈയിൽ അറസ്റ്റിലായത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പ്രതികരിച്ചു.
മെയ് 25 ന് ആണ് ഡ്രൈവർ 15 കാരിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പെൺകുട്ടിയോട് ഇയാൾ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തതിന് ഗോരെഗാവിൽ നിന്നാണ് ഒല ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
ആരേ പൊലീസ് സ്റ്റേഷനാണ് കേസ് രെജിസ്റ്റർ ചെയ്തതിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മെയ് 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി സബ് ഇൻസ്പെക്ടർ സചിൻ പഞ്ചാൽ പറഞ്ഞു. ഇയാൾക്കെതിരെ മുമ്പ് ഇത്തരം കേസുകളുണ്ടോയെന്നും അന്വേഷിക്കുകയാണെന്നും പഞ്ചാൽ പറഞ്ഞു.