തക്കാളിക്ക് തൊട്ടാല്‍ പൊള്ളുന്ന വില

Advertisement

ന്യൂഡല്‍ഹി: ഡല്‍ഹി ഒഴികെയുള്ള മെട്രോ നഗരങ്ങളില്‍ തക്കാളി വില 77 രൂപയായി. വിതരണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായിട്ടും രാജ്യത്തെ നഗരങ്ങളില്‍ വില കുതിക്കുകയാണ്.

അതേസമയം കേരളത്തിലും പോര്‍ട്ട്‌ബ്ലെയര്‍, ഷില്ലോങ്, തുടങ്ങിയ ഇടങ്ങളില്‍ തക്കാളി വില നൂറ് കടന്നു. ഏപ്രിലില്‍ 25ഉം മുപ്പതും വില ഉണ്ടായിരുന്ന ഇടത്ത് നിന്നാണ് ഇപ്പോള്‍ നൂറില്‍ എത്തിയിരിക്കുന്നത്. മുംബൈയില്‍ മെയ്മാസത്തില്‍ കേവലം 36 രൂപമാത്രമായിരുന്ന തക്കാളി വില ജൂണ്‍ ഒന്നിന് 74ല്‍ എത്തി. ഇതേകാലഘട്ടത്തില്‍ ചെന്നൈയില്‍ ഇത് 47ല്‍ നിന്ന് 62 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 30ല്‍ നിന്ന് 39 ആയി.

തക്കാളി ഉത്പാദക സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും തക്കാളി വിലയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ട്. സുപ്രധാന നഗരങ്ങളില്‍ തക്കാളി വില അന്‍പതിനും നൂറിനും ഇടയിലാണ്. ആന്ധ്രാപ്രദേശില്‍ നിന്നും കര്‍ണാടകയില്‍ നിന്നും തക്കാളി വിതരണം കുറയുന്നതാണ് വില വര്‍ദ്ധനവിന്റെ പ്രധാന കാരണമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്ത് ശരാശരി ചില്ലറ വില്‍പ്പ വിലയില്‍ 77ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.